ചർമ്മസംരക്ഷണത്തിന് ഏറ്റവും നല്ലൊരു പഴമാണ് അവാക്കാഡോ.ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വീണ്ടെടുക്കാൻ മാർക്കറ്റിലിറങ്ങുന്ന പലതരം കെമിക്കലടങ്ങി ക്രീമുകളെക്കാൾ നല്ലത് നമ്മൾ കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുന്നതാണ്. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.ചര്‍മത്തിലെ ദൃഢതയും ഇലാസ്തികതയും നിലനിര്‍ത്തുന്ന കൊളാജിന്‍ വര്‍ധിപ്പിക്കാന്‍ അവക്കാഡോയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡ് സഹായിക്കും.മാത്രമല്ല അവാക്കാഡോയിൽ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്നതിലൂടെ ചർമ്മത്തെ സഹായിക്കും.ചര്‍മത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും അവക്കാഢോ നല്ലതാണ്. ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഇ തുടങ്ങിയ ശരീരത്തിനാവശ്യമായ പോഷകങ്ങൾ അവക്കാഡോയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ്മസംരക്ഷത്തിന് മാത്രമല്ല അവക്കാഡോ കൊളസ്ടരോൾ നിയന്ത്രിക്കാനും സഹായകമാണ്.അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ കൂടാനും ഗുണം ചെയ്യും. ഇതിലുള്ള ആരോഗ്യകരമായ കൊഴുപ്പുകളാണ് ഇതിന് സഹായിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയ3രോഗ്യം കാത്തുസൂക്ഷിക്കാനും ആ പഴം നല്ലതാണ്. മാത്രമല്ല നാരുകളുടെ കലവറയാണ് അവക്കാഡോ.ഫൈബർ ധാരളം അടങ്ങിയതിനാൽ ദഹനം കൃത്യമാവാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും അവക്കാഡോ കഴിക്കുന്നത് നല്ലതാണ്