Food

ഒരു സ്പെഷ്യൽ ഐറ്റം തയ്യാറാക്കിയാലോ?

എന്നും തയ്യാറാക്കുന്ന പത്രിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഐറ്റം തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന ചെമ്മീൻ പത്തിരി റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചെമ്മീൻ 500 ഗ്രാം
  • ഗോതമ്പു പൊടി 2 കപ്പ്‌
  • സവാള 4 എണ്ണം
  • ക്യാരറ്റ് 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബിൾ സ്പൂൺ
  • പച്ചമുളക് 2 എണ്ണം
  • മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
  • മല്ലിപൊടി 1 ടേബിൾ സ്പൂൺ
  • മീൻ മസാല പൊടി 2 ടേബിൾ സ്പൂൺ
  • കറിവേപ്പില ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്
  • വെളിച്ചെണ്ണ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെമ്മീനിൽ 1/4 ടീസ്പൂൺ മഞ്ഞൾ പൊടി, 1ടേബിൾ സ്പൂൺ മീൻ മസാല പൊടി, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ആവശ്യത്തിന് ഉപ്പ് ഇവയൊക്കെ ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്ത് ഇരുപത് മിനിറ്റോളം മാറ്റി വെയ്ക്കുക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണയൊഴിച്ചു കറിവേപ്പിലയും ചേർത്ത് ചെമ്മീൻ വറുത്തെടുക്കുക. പിന്നീട് ഇതേ പാനിൽ സവാള ചെറുതായിട്ട് പച്ച മണം മാറുന്നത് വരെ വഴറ്റുക. ശേഷം പച്ചമുളകും, ചെറുതായി അരിഞ്ഞ ക്യാരറ്റും, പൊടികളൊക്ക ചേർത്ത് നല്ലതുപോലെ വഴറ്റുക. പിന്നീട് ഇതിലേക്ക് വറുത്തുവെച്ച ചെമ്മീൻ ചേർത്ത് 5 മിനിറ്റോളം ചെറുതീയിലിട്ട് അടച്ചു വെയ്ക്കുക.

ചെമ്മീൻ മസാല തയ്യാർ. അടുത്തതായി ഗോതമ്പ് മാവ് തയ്യാറാക്കാം. ഇതിനായി ഗോതമ്പു മാവ് ആവശ്യത്തിന് ഉപ്പും വെള്ളവും 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. പിന്നീട് പൂരിക്ക് പരത്തുന്നത് പോലെ പരത്തുക. ഇതിലേക്ക് മസാല നിറയ്ക്കുക മുകളിൽ പരത്തിയെടുത്ത പൂരി വെച്ചിട്ട് ചെറുതായിട്ട് അറ്റം പ്രെസ്സ് ചെയ്ത് വെളിച്ചെണ്ണയിലിട്ട് വറുത്തെടുക്കുക. ഇനി കഴിച്ചോളൂ ചെമ്മീൻ പത്തിരി തയ്യാർ.

Latest News