ഇന്ന് ഫ്രിഡ്ജ് ഉപയോഗിക്കാത്ത വീടുകൾ ചുരുക്കമായിരിക്കും. അത്രയ്ക്ക് അത്യാവശ്യ വസ്തു ആയി മാറി ഫ്രിഡ്ജ് നമ്മുക്ക്.ബാക്കി വന്ന ഭക്ഷണങ്ങൾ തുടങ്ങി പാചകം ചെയ്യാൻ പോകുന്ന ഭക്ഷണ സാധനങ്ങൾ വരെ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ . ശരിയായ രീതിയിൽ ഫ്രിഡ്ജിൽ സാധനങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ അവ കേടുവരാനും അതുമൂലം രോഗങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
പല ഭക്ഷണ സാധനങ്ങൾക്കും വ്യത്യസ്ത രീതിയിലുള്ള പരിപാലനമാണ് ആവശ്യം. അതുകൊണ്ടാണ് ഫ്രിഡ്ജിനുള്ളിൽ ഓരോന്നും സൂക്ഷിക്കാൻ വെവ്വേറെ തട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. പലപ്പോളും നമ്മൾ ഇതൊന്നും ശ്രദ്ധിക്കാതെ സാധനങ്ങൾ കുത്തിക്കേറ്റാറാണ് പതിവ് . എന്നാൽ ഇനി അത് വേണ്ട.പ്രിഡ്ജിലെ ഇടങ്ങൾ കൃത്യമായ രീതിയിൽ തന്നെ ഉപയോഗിക്കേണ്ടതുമുണ്ട്. ഓരോ തട്ടിലും ഒരേ വിധത്തിലുള്ള താപനിലയായിരിക്കില്ല ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ മുട്ട സൂക്ഷിക്കേണ്ടിടത്ത് മുട്ട തന്നെ സൂക്ഷിക്കണം.ഏറ്റവും താഴയുള്ള ബോക്സിൽ പച്ചക്കറികളാണ് സുക്ഷിക്കേണ്ടത്.പച്ചക്കറികൾ സൂക്ഷിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പച്ചക്കറികൾക്കും ഒരേ രീതിയിലുള്ള പരിപാലനമല്ല ആവശ്യം. ചില പച്ചക്കറികൾ കഴുകൾ കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്, എന്നാൽ മറ്റുചിലത് കഴുകാൻ പാടില്ല. ഈർപ്പം കൂടുതലുള്ള പച്ചക്കറികളോ പഴവർഗ്ഗങ്ങളോ കഴുകി സൂക്ഷിച്ചാൽ ഫ്രിഡ്ജിനുള്ളിലെ ജലാംശത്തിന്റെ അളവ് വർധിക്കുകയും അതുകാരണം ബാക്റ്റീരിയകൾ പെരുകാനും സാധ്യതയുണ്ട്.
ബാക്കിവന്ന ഭക്ഷണങ്ങൾ സൂക്ഷിക്കാനാണ് ഫ്രിഡ്ജ് കൂടുതലും മിക്കവരും ഉപയോഗിക്കുന്നത്. ഫ്രിഡ്ജിനുള്ളിൽ ആയതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങൾ തുറന്നുവെച്ചാൽ കേടുവരില്ല എന്നൊരു മിഥ്യാധാരണയുണ്ട്. എന്നാൽ ശരിക്കും അതങ്ങനെയല്ല. കാരണം വേവിച്ച് കഴിഞ്ഞ ഭക്ഷണ സാധനങ്ങൾ എളുപ്പത്തിൽ കേടുവരും. അതിനാൽ തന്നെ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ഇതിൽ ബാക്റ്റീരിയകൾ പെരുകുകയും അതുമൂലം മറ്റ് ഭക്ഷണ സാധനങ്ങളും കേടുവരാൻ കാരണമാകുന്നു.