Tech

ഐഫോണ്‍ 17 എയറിനായി കാത്തിരുന്ന് ആരാധകർ..

ഈ വർഷം പുതിയ സീരീസിൽ സ്റ്റാൻഡേർഡ്, പ്രോ വേരിയന്‍റുകള്‍ക്കൊപ്പം പുതിയൊരു ഐഫോണ്‍ മോഡലുമുണ്ടാകും

 

സാങ്കേതിക രം​ഗത്ത് വമ്പൻ പ്രതീക്ഷയുണർത്തിലകൊണ്ട്ഐഫോണിന്റെ 17 സീരിസ് സെപ്റ്റംബറിൽ പുറത്തിറങ്ങും.. ഈ വർഷം പുതിയ സീരീസിൽ സ്റ്റാൻഡേർഡ്, പ്രോ വേരിയന്‍റുകള്‍ക്കൊപ്പം പുതിയൊരു ഐഫോണ്‍ മോഡലുമുണ്ടാകും. ഇത്തവണ പ്ലസ് വേരിയന്‍റിന് പകരം ആപ്പിൾ പ്രേമികൾക്ക് ലഭിക്കുക പുതിയ എയർ വേരിയന്‍റ് ആയിരിക്കും. ഇതിനെക്കുറിച്ചുള്ള വാർത്തകളും അഭ്യൂഹങ്ങളും ഇപ്പോൾ തന്നെ സോഷ്യൽമീഡിയയിൽ നിറഞ്ഞിരിക്കുകയാണ്. ഏറെ പ്രതിക്ഷയോടെ കാത്തിരിക്കുന്ന ഐഫോൺ എയറിന്റെ പ്രധാന സവിശേഷത അതിന്ഞരെ ഭാരമാണ്. ഇതുവരെ പുറത്തിറങ്ങിയ ഐഫോണുകളിൽ എറ്റവും ഭാരം കുറഞ്ഞ ഫോണായിരിക്കും ഇതെന്നാണ് സൂചന.ഫോണിന് 5.5 മില്ലിമീറ്റർ കനം മാത്രമേ ഉണ്ടാകൂ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അത്പോലെ തന്നെ ഐഫോൺ 17ന് ഡ്യുവൽ റിയർ ക്യാമറ ഉണ്ടാകാം. അതേസമയം 17ന്റെ മറ്റു വേരിയന്റുകളായ 17 പ്രോ, 17 പ്രോ മാക്സ് എന്നിവയിൽ ട്രിപ്പിൾ റിയർ ക്യാമറ സെൻസറായിരിക്കാം ഉപയോ​ഗിക്കുന്നത്, എന്നാൽ എയർ വേരിയന്‍റിൽ 48 മെഗാപിക്സൽ സിംഗിൾ റിയർ ക്യാമറ സെൻസർ ഉണ്ടായിരിക്കും. വൈഡ് ആംഗിൾ ലെൻസും ഒപ്റ്റിക്കൽ സൂം പിന്തുണയും ഉള്ള ഈ ഫോണിലൂടെ ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ ലഭിക്കും.
വില കണക്കിലെടുത്താൽ, ഐഫോൺ 17 എയറിൽ എ18 പ്രോ ബയോണിക് ചിപ്‌സെറ്റിന് പകരം എ19 ബയോണിക് പ്രൊസസർ ആയിരിക്കാം ഉപയോഗിക്കുന്നത്.
എയർ വേരിയന്‍റിന് സ്‌ക്രീൻ വലുപ്പം സ്റ്റാൻഡേർഡ് ഐഫോൺ 17 നേക്കാൾ വലുതായിരിക്കാം, പക്ഷേ പ്രോ മാക്‌സ് വേരിയന്‍റിനേക്കാൾ ചെറുതായിരിക്കാം.17 എയറിന് 6.6 ഇഞ്ച് മുതൽ 6.7 ഇഞ്ച് വരെ ഡിസ്‌പ്ലേ ഉണ്ടായിരിക്കാം,വളരെ നേർത്ത രൂപകൽപ്പനയും വലിയ സ്‌ക്രീനുമുള്ള ഈ ഫോൺ ഒരു മികച്ച ഓപ്ഷനായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.

ഐഫോൺ 17 എയറിൽ കമ്പനിക്ക് സ്വന്തമായി വികസിപ്പിച്ച 5ജി മോഡൽ ഉപയോഗിക്കാൻ കഴിയും, അങ്ങനെ സംഭവിച്ചാൽ കമ്പനിയുടെ സ്വന്തം 5ജി മോഡൽ ഉപയോഗിക്കുന്ന രണ്ടാമത്തെ ഐഫോണായിരിക്കും ഇത്. നേരത്തെ, കമ്പനി പുറത്തിറക്കിയ ഐഫോൺ 16ഇയിലും ആപ്പിൾ കമ്പനിയുടെ സ്വന്തം 5ജി മോഡം ഉപയോഗിച്ചിട്ടുണ്ട്.