മലപ്പുറം: വഖഫ് ബിൽ മതേതരത്തിന് ഏറ്റ തിരിച്ചടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഒരു വിശ്വാസത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ബില്ലനെതിരെ മുസ്‌ലിം ലീഗ് സുപ്രീംകോടതിയെ സമീപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് ശക്തമായ പ്രക്ഷോഭങ്ങൾ നടത്തും. ഏപ്രിൽ 16ന് കോഴിക്കോട് മഹാറാലി സംഘടിപ്പിക്കും. ഡൽഹിയിലടക്കം ദേശീയ തലത്തിലും പ്രതിഷേധങ്ങൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.