ഇന്ത്യയിൽ ഉടനീളം സംഭവിക്കുന്ന ഇടിയും മിന്നലും നേരത്തെ അറിയാം. ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററാണ് ഇത്തരത്തിലൊരു സംവിധാനം തയ്യാറാക്കിയത്. ഐഎസ്ആർഒ തന്നെയാണ് വിവരം പുറത്ത് വിട്ടത്.ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഇതു പ്രവർത്തിക്കുന്നത്.ഇത് വഴി ഇടിമിന്നൽ സംഭവിക്കുന്നതിന് രണ്ടര മണിക്കൂർമുന്നെ അറിയാൻ കഴിയും.
1967 മുതൽ 2020 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലേറെപ്പേർ മിന്നലേറ്റ് ഇന്ത്യയിൽ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരാൾക്ക് മിന്നൽ ഏൽക്കാനുള്ള സാധ്യത അഞ്ചുലക്ഷത്തിൽ ഒന്നാണ്. മിന്നലേറ്റാൽ മരണം വരെ സംഭവിക്കാം.30,000 ആംപിയർ അളവിലുള്ള വൈദ്യുതിയാണു മിന്നലിലൂടെ എത്തുന്നത്. ഇതു ചെറുക്കാനുള്ള കഴിവ് നമ്മുടെ ശരീരത്തില്ല. അതിനാൽ തന്നെ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. മിന്നലേറ്റ് കാഴ്ചശക്തി പോയവരും അംഗവൈകല്യം സംഭവിച്ചവരുമുണ്ട്.ലോകത്ത് മിന്നൽ മൂലം പ്രതിവർഷം 24,000 പേർ മരിക്കുന്നുണ്ടെന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐഎസ്ആർ ഒ യുടെ ഈ സംവിധാനം മനുഷ്യ ജീവന് ഏരെ ഗുണകരമായിരിക്കും.
എന്നാൽ ഇടിമിന്നൽ കൊണ്ട് ഭൂമിക്ക് ഗുണവുമുണ്ട്. ജീവന്റെ നിലനിൽപ്പിന് ഇടിമിന്നൽ അത്യാവശ്യമാണ്.സസ്യങ്ങൾക്ക് അത്യാവശ്യമായ മൂലകമാണ് നൈട്രജൻ. എന്നാൽ ഇത് സ്വമേധയ വലിച്ചടുക്കാൻ സസ്യങ്ങൾക്ക് കഴിയില്ല. മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കും.പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കുകയാണ് സസ്യങ്ങൾ ചെയ്യുന്നത്.അത്പോലെ തന്ന ഓസോൺ ഉദ്പാദനത്തിനും അന്തരീക്ഷ ശുദ്ധീകരണത്തിനും മിന്നലുകൾ പ്രധാന പഹ്ക് വഹിക്കുന്നുണ്ട്.