കാലാവസ്ഥ മാറുമ്പോഴും രോഗപ്രതിരോധശേഷി കുറയുമ്പോഴുമെല്ലാം വളരെ പെട്ടെന്ന് പിടിപെടുന്ന അസുഖമാണ് പനി. പനി വരുന്നതിന് നിരവധി കാരണമുണ്ട്. നിസാരമായി കരുതാതെ കൃത്യസമയത്ത് ചികിത്സ തേടണം. പനി ബാധിക്കുമ്പോള്‍ ഭക്ഷണകാര്യത്തിലും ശ്രദ്ധ വെക്കേണ്ടതുണ്ട്.
കാരണം പനിയുള്ളപ്പോള്‍ ദഹനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് വളരെ പതുക്കെയായിരിക്കും. അതിനാല്‍ ഈ സമയത്ത് ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് കഴിക്കാന്‍ ശ്രദ്ധിക്കണം. പനിയുള്ളപ്പോഴും പനി മാറിയ ഉടനേയും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
പനിയുള്ളപ്പോള്‍ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതിനാല്‍ ഈ സമയത്ത് എരുവുള്ള ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക.
എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങളില്‍ ഫാറ്റ് കൂടുതലായതിനാല്‍ പനിയുള്ളപ്പോള്‍ ദഹിക്കാന്‍ സമയമെടുക്കും. അതിനാല്‍ ഇവ ഒഴിവാക്കുക. പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പനിയുള്ളപ്പോള്‍ നല്ലത്. ഇവ ശരീരത്തിന്റെ രോഗ പ്രതിരോധശേഷി കുറയാന്‍ കാരണമാകും.
സംസ്‌കരിച്ച ഭക്ഷണങ്ങളിലും കൊഴുപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ കഴിക്കുന്നത് ദഹനക്കേടിന് കാരണമാകും. പനിയുള്ളപ്പോള്‍ അമിതമായി കോഫി കുടിക്കുന്നതും നല്ലതല്ല. കഫീന്‍ കൂടുതല്‍ ക്ഷീണത്തിന് കാരണമാകും.
പാലും പാലുല്‍പന്നങ്ങളും പനിയുള്ളപ്പോള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇവയും ദഹിക്കാന്‍ സമയമെടുക്കും. കൊഴുപ്പുള്ള ഇറച്ചിയും പനിയുള്ളപ്പോള്‍ ദഹിക്കാന്‍ പ്രയാസമാണ്. അതിനാല്‍ ഇവയും ഈ സമയത്ത് ഒഴിവാക്കുക.
പനിയുള്ളപ്പോള്‍ മദ്യപിക്കുന്നത് നിര്‍ജ്ജലീകരണത്തിനും, രോഗ പ്രതിരോധശേഷി കുറയാനും കാരണമാകും. ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സ്, തക്കാളി തുടങ്ങിയവയിലൊക്കെ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും പനിയുള്ളപ്പോള്‍ ദഹനക്കേടിന് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.