Health

രോ​ഗപ്രതിരോധശേഷികൂട്ടാൻ അടുക്കളയിലെ ഈ കുഞ്ഞൻ മതി

ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വെളുത്തുള്ളി നമ്മുടെ ആഹാരത്തിൽ ഉൽപ്പെടുത്തുന്നത് വളരെ നല്ലതാണ്. വിറ്റാമിന്‍ സി, കെ, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിങ്ങനെ നിരവധി പോഷകങ്ങളാണ് വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ളത് വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാൻ സഹായിക്കുന്നു. തുമ്മല്‍, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും വെളുത്തുള്ളിക്ക് കഴിയും. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി വളരെയധികം നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ശ്വാസകോശസംബന്ധമായ വിഷമതകൾ കുറക്കാൻ സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വെളുത്തുള്ളി ദിവസവും കഴിക്കുന്നത് രക്തസമ്മര്‍ദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.ശരീരത്തിനാവശ്യമല്ലാത്ത കലോറികളെ എരിച്ച് കളയാന്‍ വെളുത്തുള്ളി ഏറെ സഹായിക്കും. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് അടുക്കളയിലെ ഈ വീരൻ സഹായകമാകും.