പാലായിൽ വിദ്യാർഥികൾക്ക് മുന്നിൽ തമ്മിൽ തല്ലിയ 7 അധ്യാപകർക്ക് കൂട്ട സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പരാതിയെ മുൻനിർത്തിയാണ് നടപടി. നയന പി. ജേക്കബ്, ധന്യ പി. ഗോപാൽ, അമൽ ജോസ്, സുനിത തങ്കപ്പൻ, മേരിക്കുട്ടി, കെ.ജി മനുമോൾ, കെ.വി. റോസമ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്.
കുട്ടികളുടെ മുന്നിൽവച്ചുതന്നെ അധ്യാപകർ വാക്കു തർക്കങ്ങളിൽ ഏർപ്പെടുന്നതായും കാണിച്ച ഒട്ടേറെ പരാതികൾ ജില്ലാ വിദ്യാഭ്യാസ ഓഫിസറിന് ലഭിച്ചിരുന്നു. പ്രധാനാധ്യാപികയുടെ നിർദേശങ്ങൾ വകവയ്ക്കാതെയാണ് അധ്യാപകർ തമ്മിൽ തല്ലിയത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ റിപ്പോർട്ട് സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.
STORY HIGHLIGHT: school teacher dispute transferred