ചേരുവകൾ:
1. റവ- 1 കപ്പ്
2. പഞ്ചസാര – 1.5 കപ്പ്
3 നെയ്യ്- 1 ടീസ്പൂൺ
4. പാൽ – 1.5 കപ്പ്
5. ചെറുനാരങ്ങ നീര്- അര ടീസ്പൂൺ
6. ഏലക്കായ പൊടിച്ചത്- അര ടീസ്പൂൺ
7. വെള്ളം – 1 കപ്പ് (സിറപ്പിനായി)
8. സൺ ഫ്ലവർ ഓയിൽ
9. പിസ്ത –
തയാറാക്കേണ്ട വിധം:
ആദ്യമായി പഞ്ചസാര സിറപ്പ് തയ്യാറാക്കണം. അതിനായി ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും ചേർത്ത് മീഡിയം തീയിൽ വയ്ക്കുക. നന്നായി തിളച്ച് വരുമ്പോൾ നാരങ്ങ നീര്, ഏലക്കായ പൊടിച്ചത് എന്നിവ ചേർക്കുക. ഒരു ടീസ്പൂൺ ഉപയോഗിച്ച് സിറപ്പ് അല്പ്പം എടുത്ത് കൈകൊണ്ട് നൂൽ പരുവമായോ എന്ന് നോക്കുക. കൂടുതൽ കട്ടിയാകരുത്.
അടുത്തത് ഗുലാബ് ജാമിനുള്ള മാവ് തയ്യാറാക്കൽ ആണ്. അതിനായി ഒരു പാൻ വച്ച് അതിലേക്ക് റവ ലോ ഫ്ലൈമിൽ 2-3 മിനിറ്റ് ചൂടാക്കുക. നിറം മാറരുത്. പിന്നീട് അതിലേക്ക് പാൽ, നെയ്യ് എന്നിവ ചേർത്ത് നന്നായി ഇളക്കി മാവ് പരുവം ആക്കുക. ചൂടാറാൻ മാറ്റിവെക്കുക. ചൂടാറിയ മാവ് നന്നായി കുഴച്ച് ആവശ്യമുള്ള രൂപത്തിൽ ഉരുട്ടിയെടുക്കുക. അതിനുശേഷം സൺ ഫ്ലവർ എണ്ണയിൽ മീഡിയം തീയിൽ പൊരിച്ചെടുക്കുക; അത് നേരിട്ട് പഞ്ചസാര സിറപ്പിലേക്ക് ചേർത്ത് 5 മിനിറ്റ് ചെറുതീയിൽ തിളപ്പിച്ചു തണുക്കാൻ വയ്ക്കുക. പിസ്ത പൊടിച്ചത് വച്ച് അലങ്കരിക്കുകയും ചെയ്യാം.