കടല പൊടി :- 3 റ്റീകപ്പ്
പഞ്ചസാര. :-1 റ്റീകപ്പ്
ഏലക്കാപൊടി:-1/4 റ്റീസ്പൂൺ
റെഡ്,യെല്ലൊ,ഓറഞ്ച് ഫൂഡ് ക
ളർ:- 3 തുള്ളി വീതം
റെഡ്, ഓറഞ്ച് കളെഴ്സ് ഇല്ലെങ്കിൽ കുറച്ച് ബീറ്റ്രൂട്ട് ജൂസും,കാരറ്റ് ജൂസും ഉപയൊഗിച്ചാൽ മതി. ഈ കളെഴ്സ് തന്നെ വേണം ന്ന് ഇല്ല. മറ്റു കളെഴ്സും എടുക്കാം.
ഇനി കളർ ഒന്നും ചേർക്കാതെയും സ്വീറ്റ് ബൂന്ദി ഉണ്ടാക്കാവുന്നതാണു.
കടല മാവു കുറച്ച് വെള്ളം ചേർത്ത് ഇഡലി മാവിന്റെ അയവിൽ കലക്കുക. ഇനി അതു 3 ഭാഗങ്ങളാക്കുക.
ഓരൊന്നിലും ഒരൊ കളർ മിക്സ് ചെയ്യുക.
20 മിനുറ്റ് മാവു മാറ്റി വക്കുക.
ശേഷം പാനിൽ എണ്ണ ചൂടാക്കി ഒരു അരിപ്പ തവി എണ്ണയുടെ മുകളിൽ പിടിച്ച് അതിലൂടെ മാവു എണ്ണയിലെക്ക് ഇട്ട് ബൂന്ദി വറുത്ത് കോരുക.
3 ഭാഗവും ഇതുപൊലെ വറുത് കോരുക.
പാനിൽ 1 കപ്പ് പഞ്ചസാര ,1/2 കപ്പ് വെള്ളം ചേർത്ത് പാനിയാക്കുക.നൂൽ പരുവം ആക്കി എടുക്കണം. അതിലെക്ക് ഏലക്കാപൊടി കൂടി ചേർത്തിളക്കി ബൂന്ദി ചേർത്ത് ഇളക്കി ,അത് 3
മിനുറ്റിനു ശേഷം
പാനിയിൽ നിന്ന് പുറത്ത് എടുത്ത് ഡ്രൈ ആക്കാൻ വക്കുക. അതിനു ശേഷം എയർ റ്റൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കാം.
സ്വീറ്റ് ബൂന്ദി റെഡി.