Kerala

ബെെക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം – youth dies after car collides with bike

ബെെക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു

ഒറ്റപ്പാലം പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബെെക്ക് ഓടിച്ചിരുന്ന പ്രകാശനാണ് മരിച്ചത്. പ്രകാശന് ഒപ്പം ബെെക്കിൽ സഞ്ചരിച്ചിരുന്ന പിതൃസഹോദരന്റെ മകൻ ഉണ്ണികൃഷ്ണന് അപകടത്തിൽ പരിക്കേറ്റു. പാലപ്പുറം എൻഎസ്എസ് കോളേജിന് സമീപമായിരുന്നു അപകടം.

ബെെക്ക് എതിരേവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചിരുന്നെങ്കിലും മരിച്ചു.

STORY HIGHLIGHT: youth dies after car collides with bike