വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകരുതെന്ന ആവശ്യവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്തയച്ച് മുസ്‌ലിം ലീഗ് എംപിമാര്‍. ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പ് വരുത്തണമെന്നും അഞ്ച് മുസ്‌ലിം ലീഗ് എംപിമാര്‍ കത്തിലൂടെ ആവശ്യപ്പെടുന്നു.
എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി. അബ്ദുൾ വഹാബ്, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, കെ. നവാസ് കനി, അഡ്വ. വി.കെ. ഹാരിസ് ബീരാന്‍ എന്നിവരാണ് ഈ ആവശ്യം മുൻനിർത്തി രാഷ്ട്രപതിക്ക് കത്തയച്ചത്. വഖഫ് ബോര്‍ഡുകളിലെ അമുസ്ലിം പ്രാതിനിധ്യവും വാമൊഴി സമര്‍പ്പണങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള ബില്ലിലെ വ്യവസ്ഥകള്‍ മുസ്ലീം സമൂഹത്തോട് വിവേചനം കാണിക്കുന്നുവെന്നും ബില്‍ ഭരണഘടനാ തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നീ കാര്യങ്ങളിലേക്കും രാഷ്ട്രപതിയുടെ മുന്നിൽ കത്തിലൂടെ ഉന്നയിച്ചു.
232 എംപിമാർ ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയെങ്കിലും ലോക്‌സഭയില്‍ 288 എംപിമാരാണ് ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കപ്പെട്ട വഖഫ് ഭേദഗതി ബില്‍ രാഷ്ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമമായെത്തും.
STORY HIGHLIGHT: waqf ammendment bill