കോഴിക്കോട് എലത്തൂരിൽ മകനെ കത്തികൊണ്ട് കുത്തിപ്പരുക്കേൽപിച്ച് പിതാവ്. പുതിയങ്ങാടി അത്താണിക്കൽ സ്വദേശി ജംഷീറിനെയാണ് പിതാവ് ജാഫർ ക്രൂരമായി ആക്രമിച്ചത്. കുടുംബ വഴക്കാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് നിഗമനം. ജാഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിതാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ജംഷീർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
STORY HIGHLIGHT: father stabs son