Alappuzha

ബസിൽ എംഡിഎംഎ കടത്തിയ പ്രതി പിടിയിൽ – mdma smuggled in a bus from bengaluru

ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസിൽ കടത്തിയ എം ഡി എം എയുമായി യുവാവ് പിടിയിൽ. ഓച്ചിറ സ്വദേശി സുഭാഷിനെയാണ് അറസ്റ്റു ചെയ്തു. അലുമിനിയം ഫോയിൽ കവറിൽ ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ജീൻസിന്റെ പോക്കറ്റിലാണ് 107 ഗ്രാം എം ഡി എം എ സൂക്ഷിച്ചിരുന്നത്.

രഹസ്യ വിവരത്തെ തുടർന്ന് ചേർത്തല റെയിൽവെ സ്റ്റേഷനുമുന്നിൽ ദേശീയ പാതയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. സ്ഥിരമായി ലഹരി മരുന്ന് കടത്തുന്ന ആളാണിയാൾ എന്നാണ് സൂചന.

STORY HIGHLIGHT: mdma smuggled in a bus from bengaluru