ലോക്സഭയും രാജ്യസഭയും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ ഒപ്പ് വച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ഇതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി. ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ സംഘടനകളുടെ ശക്തമായ എതിർപ്പിനിടെയാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയത്. രാജ്യസഭ പാസാക്കി മണിക്കൂറുകൾക്കകം തന്നെ ബില്ലിന് അംഗീകാരം ലഭിച്ചു.
ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. രാജ്യസഭയിൽ 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു.
STORY HIGHLIGHT: waqf amendment bill becomes law