മുൻ ഹൈക്കോടതി ജഡ്ജിയിൽ നിന്ന് 90 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മൂന്നു പേരെ പിടികൂടി സിറ്റി സൈബർ ക്രൈം പോലീസ്. ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണ് ജഡ്ജിയിൽ നിന്ന് പണം തട്ടിയത്. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി മുഹമ്മദ് ഷാ, കോഴിക്കോട് സ്വദേശികളായ എൻ. മിർഷാദ്, മുഹമ്മദ് ഷെർജിൽ എന്നിവരാണ് പിടിയിലായത്. കേസിൽ 6 പേരെ കൂടി പിടികിട്ടാനുണ്ട്.
90 ലക്ഷം രൂപ തട്ടിയതിൽ 0 ലക്ഷം രൂപ പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിയതായും പിന്നീടു പിൻവലിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ രാജ്യത്തെ 280 ബാങ്ക് അക്കൗണ്ടുകൾ വഴി 311 ഇടപാടുകൾ ഈ കേസിനോടനുബന്ധിച്ചു നടന്നതായി പൊലീസ് കണ്ടെത്തി. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻമാർ വ്യാജ പേരുകളാണ് ഉപയോഗിച്ചത്. പണം ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നതു വഴി വൻ ലാഭം വാഗ്ദാനം ചെയ്തായിരുന്നു ജസ്റ്റിസ് എം. ശശിധരൻ നമ്പ്യാരെ തട്ടിപ്പിനിരയാക്കിയത്.
STORY HIGHLIGHT: online trading scam three arrested