Sports

ഐപിഎൽ; പോയിന്റ് നിലയിൽ രാജസ്ഥാന് മുന്നേറ്റം

നാല് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച രാജസ്ഥാന് നിലവിൽ നാല് പോയിന്റാണുള്ളത്

 

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ വിജയത്തിന് ശേഷം ഏഴാം സ്ഥാനത്തേക്ക് മുന്നേറി രാജസ്ഥാന്‍ റോയല്‍സ്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരെ പിന്തള്ളിയാണ് രാജസ്ഥാന്‍ ഏഴാം സ്ഥാനത്തെത്തിയത്. നാല് മത്സരങ്ങളില്‍ രണ്ടിലും ജയിച്ച രാജസ്ഥാന് നിലവിൽ നാല് പോയിന്റാണുള്ളത്. ഡല്‍ഹി കാപിറ്റില്‍സിനെതിരായ തോല്‍വിയാണ് ചെന്നൈക്ക് തിരിച്ചടിയായത്. നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്താണ്. മുംബൈ എട്ടാം സ്ഥാനത്തുണ്ട്. അവര്‍ക്കും നാല് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണുള്ളത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് അവസാന സ്ഥാനത്ത്.

മൂന്നില്‍ മൂന്ന് മത്സരവും ജയിച്ച ഡല്‍ഹി കാപിറ്റല്‍സാണ് ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ നാല് പോയിന്റുമായി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. മൂന്നും നാലും സ്ഥാനങ്ങലിലായി ഗുജറാത്ത് ടൈറ്റന്‍സും പഞ്ചാബ് കിംഗ്‌സും. മൂന്ന് ടീമിനും നാല് പോയിന്റാണുള്ളത്. മൂവരും ഇതുവരെ മൂന്ന് മത്സരം മാത്രമാണ് പൂര്‍ത്തിയാക്കിയത്. നാല് മത്സരങ്ങളില്‍ നാല് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചാം സ്ഥാനത്തുണ്ട്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറാമതും.