Business

അമേരിക്കയുമായുള്ള ബന്ധം വഷളായതിനെ തുടർന്ന് തകർന്നടിഞ്ഞ് ഇറാൻ സമ്പദ് വ്യവസ്ഥ

ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം ആദ്യമായി പത്തുലക്ഷം കടന്നു

 

തകർന്നടിഞ്ഞ് റിയാൽ… പെരുന്നാൾ അവധിക്ക് ശേഷം ഇറാൻ വിപണി കൂപ്പുകുത്തുകയാണ്.ഡോളറിനെതിരെ റിയാലിന്‍റെ മൂല്യം ആദ്യമായി പത്തുലക്ഷം കടന്നു. ഒരു ഡോളർ എന്നാൽ 1,043,000 റിയാലാണ് ഇപ്പോൾ.ഇറാന്‍– അമേരിക്ക ബന്ധം വഷളാകുന്നത് അനുസരിച്ച് ഇറാനി സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്നത് സാധാരണമാണ്. എന്നാൽ അനിയന്ത്രിതമായി റിയാലിന്റെ മൂല്യം ഇടിഞ്ഞത് രാജ്യത്തെ ആയങ്കയിലാക്കുന്നു. ധനകാര്യസ്ഥാപനങ്ങൾ പൂട്ടിയിടേണ്ട അവസ്ഥയാണ്.
റിയാലിന്‍റെ മൂല്യം പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകളും ധനകാര്യ സ്ഥാപനങ്ങള്‍ മാറ്റി. സമ്പാദ്യം ഡോളറിലേക്കും സ്വർണ്ണം, ബിറ്റ്കോയിൻ പോലെ വിലയേറിയ സാധനങ്ങലിലേക്ക് മാറ്റുകയാണ് ഇറാനിലെ ജനം.2024ലെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വിലയിടിവുള്ള കറന്‍സിയാണ് ഇറാനി റിയാല്‍. വിലയിടിവ് ഇറാൻ വിപണിയെ എങ്ങനെ ബാധിക്കുമെന്ന് വരും ദിവസങ്ങളിൽ അറിയാം