ഐബിയിലെ വനിത ഓഫീസറുടെ ആത്മഹത്യയിൽ പ്രതി ചേര്‍ത്ത ഐബി ഓഫീസര്‍ സുകാന്ത് സുരേഷിനെതിരെ കുരുക്ക് മുറുക്കി പോലീസ്. പ്രതിക്കെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയത്. നേരത്തെ ബലാത്സംഗം, വഞ്ചന, ആത്മഹത്യാപ്രേരണ വകുപ്പുകള്‍ ചുമത്തിയിരുന്നു.
സുകാന്തിന്‍റെ പുതിയ ബന്ധത്തെക്കുറിച്ച് ഐബി ഉദ്യോഗസ്ഥയായ യുവതി അറിഞ്ഞിരുന്നു. ഇവരും ഐബി ഉദ്യോഗസ്ഥയെന്നാണ് പൊലീസിന് ലഭിച്ച വിവരം. . ഇതുമായി ബന്ധപ്പെട്ട് സുകാന്തിന്‍റെ സഹപ്രവര്‍ത്തകരുടെ മൊഴികൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
സുകാന്തിന്‍റെ മുൻകൂര്‍ ജാമ്യം എതിര്‍ത്ത് പൊലീസ് തിങ്കളാഴ്ച ഹൈക്കോടിതിയിൽ റിപ്പോര്‍ട്ട് നല്‍കും. സുകാന്ത് ഒളിവിലിരിക്കുന്നത് കുടുംബത്തോടൊപ്പമല്ലെന്നാണ് പൊലീസ് നിഗമനം. സുകാന്തിനെ തേടി കേരളത്തിന് പുറത്തേക്കും പൊലീസ് അന്വഷണംവ്യാപിപ്പിച്ചിട്ടുണ്ട്.