രാം ചരൺ തേജയും കാജൽ അഗർവാളും മുഖ്യകഥാപാത്രങ്ങളായ മഗധീര എന്ന ചിത്രം നിങ്ങൾ കണ്ടിട്ടുണ്ടാവില്ലേ ? അതിൽ നായികാ കഥാപാത്രത്തെ സ്പർശിക്കുമ്പോൾ നായകന് ഷോക്ക് അടിക്കുന്നത് പോലെ കാണിക്കുന്നുണ്ട്.
കൈ തൊടുമ്പോള്‍ വരുന്ന ഷോക്ക് അവര്‍ തമ്മില്‍ കഴിഞ്ഞ ജന്മത്തിലുണ്ടായിരുന്ന ബന്ധത്തിന്റെ കഥയിലെത്തിക്കും. നിങ്ങൾക്കും പലപ്പോഴും അത്തരത്തിൽ ഒരാൾക്ക് കൈ കൊടുക്കുമ്പോഴോ വാതില്‍പ്പിടിയില്‍ തൊടുമ്പോഴോ ഒക്കെ ചെറിയ ഷോക്ക് അനുഭവപ്പെട്ടിട്ടുണ്ടോ? എന്നാൽ സിനിമ പോലെ അവയൊന്നും നമ്മളെ കഴിഞ്ഞ ജന്മത്തിലെ കഥയിൽ എത്തിക്കില്ല. എങ്കിൽ പിന്നെ ഇതിനുള്ള കാരണം എന്താണെന്ന് അറിയാമോ ?
സ്റ്റാറ്റിക് ഇലക്ട്രിസിറ്റി എന്നാണ് ഈ പ്രതിഭാസത്തിന്റെ പേര്. ഇത് വളരെ സാധാരണമായി മിക്കവര്‍ക്കും അനുഭവപ്പെടാനിടയുളള ഒന്നാണ്. ഒരു വസ്തുവിന്റെയോ നിങ്ങളുടെ ശരീരത്തിന്റെയോ ഉപരിതലത്തിലുള്ള വൈദ്യുത ചാർജുകളുടെ ശേഖരണമാണ് സ്റ്റാറ്റിക് വൈദ്യുതി. സാധാരണയായി രണ്ട് വ്യത്യസ്ത വസ്തുക്കൾ പരസ്പരം ഉരസുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഉദാഹരണത്തിന്, സോക്‌സ് ധരിച്ച് കാര്‍പെറ്റിലൂടെ നടക്കുമ്പോള്‍ നിങ്ങളുടെ ശരീരം പരവതാനിയില്‍ നിന്ന് അധിക ഇലക്ട്രോണുകള്‍ നേടുകയും ഈ ചെറിയ കണികകള്‍ വൈദ്യുതി സൃഷ്ടിക്കുകയും ചെയ്യുന്നു.
ഒരു വസ്തുവിന്റെ ഉപരിതലത്തിൽ ഒരു വൈദ്യുത ചാർജ് അടിഞ്ഞുകൂടുന്നതിനെയാണ് സ്റ്റാറ്റിക് വൈദ്യുതി അഥവാ ഇലക്ട്രോസ്റ്റാറ്റിക്സ് എന്ന് വിളിക്കുന്നത്. ഈ ചാർജ് പോസിറ്റീവ് അല്ലെങ്കിൽ നെഗറ്റീവ് ആകാം, ഒരു വസ്തുവിന്റെ ആറ്റങ്ങൾ ഇലക്ട്രോണുകൾ നേടുമ്പോഴോ നഷ്ടപ്പെടുമ്പോഴോ ഇത് സംഭവിക്കുന്നു.
നിങ്ങൾ മറ്റൊരാളെയോ ലോഹ വസ്തുവിനെയോ സ്പർശിക്കുമ്പോൾ, അധിക ചാർജ് നിങ്ങളുടെ ശരീരത്തിൽ നിന്ന് അവരിലേക്ക് വേഗത്തിൽ കൈമാറ്റം ചെയ്യപ്പെടുന്നു. ഈ ദ്രുത കൈമാറ്റം നിങ്ങൾക്ക് ഒരു ചെറിയ വൈദ്യുതാഘാതം അനുഭവപ്പെടാൻ കാരണമാകുന്നു.
തണുപ്പുകാലത്താണ് ഈ സ്റ്റാറ്റിക് ഇലക്ട്രിസിറ്റി കൂടുതലായും അനുഭവപ്പെടാറുളളത്. വേനല്‍ക്കാലത്തെ അപേക്ഷിച്ച് ശൈത്യകാലത്തെ വായു വരണ്ടതായിരിക്കും എന്നതാണ് ഇതിനു കാരണം. ഈര്‍പ്പമുളള വായു ശരീരത്തില്‍ നിന്ന് ഇലക്ട്രിക് ചാര്‍ജുകള്‍ നീക്കാന്‍ സഹായിക്കുന്നു. വരണ്ട വായു പക്ഷെ ശരീരത്തില്‍ ഇലക്ട്രോണുകള്‍ അടിഞ്ഞുകൂടുന്നത് എളുപ്പമാക്കുന്നു. വേനല്‍ക്കാലത്ത് ഈര്‍പ്പം ഈ നെഗറ്റീവ് ഇലക്ട്രോണുകളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ സ്റ്റാറ്റിക് ചാര്‍ജ്ജ് അനുഭവപ്പെടില്ല.
ഇത്തരം ചെറിയ ഷോക്കുകള്‍ ആരോഗ്യത്തിന് ഒട്ടും ഹാനികരമല്ല. അവ അസ്വസ്ഥതയുണ്ടാക്കുന്നതോ അമ്പരപ്പിക്കുന്നതോ ആകാം, പക്ഷേ ബഹുഭൂരിപക്ഷം ആളുകൾക്കും അവ തികച്ചും സുരക്ഷിതമാണ്. ഒരു സ്റ്റാറ്റിക് ഷോക്കിലെ ഊർജ്ജം വളരെ കുറവാണ്. കത്തുന്ന വസ്തുക്കളോ സെന്‍സിറ്റീവ് ഇലക്ട്രോണിക്‌സോ ഉളളയിടങ്ങളില്‍ സ്റ്റാറ്റിക് വൈദ്യുതി അപകടകരമായേക്കാം. അതുകൊണ്ടാണ് ഗ്യാസ് സ്റ്റേഷനുകളിലും ചിപ്പ് ഫാക്ടറികളിലുമെല്ലാം ഇത് തടയാന്‍ പ്രത്യേക സുരക്ഷയൊരുക്കുന്നത്.
സ്റ്റാറ്റിക് ഷോക്കുകൾ നിങ്ങൾക്ക് അരോചകമായി തോന്നുന്നുവെങ്കിൽ, അവ കുറയ്ക്കാനുള്ള ചില എളുപ്പവഴികൾ ഇതാ:
content highlight: Shake hand