India

വിമാന യാത്രയ്ക്കിടെ അഞ്ചുവയസ്സുകാരിയുടെ മാല കവർന്ന എയർഹോസ്റ്റസിനെതിരെ പരാതി – air hostess accused of stealing gold

അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഇൻഡിഗോ എയർലൈൻ അറിയിച്ചിരിക്കുന്നത്

തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയർഹോസ്റ്റസിസ് അഞ്ചുവയസ്സുകാരിയുടെ മാല കവർന്നെന്ന ആരോപണത്തിൽ കേസെടുത്ത് പോലീസ്. കൊൽക്കത്ത സ്വദേശിനി പ്രിയങ്ക മുഖർജി നൽകിയ പരാതിയിന്മേലാണ് കേസെടുത്തിരിക്കുന്നത്. മകളുടെ 20 ഗ്രാം സ്വർണ മാല ശുചിമുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി കവർന്നെന്നാണ് പരാതി.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ആവശ്യപ്പെട്ടിട്ടും വിമാനത്തിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറാൻ കമ്പനി അധികൃതർ തയാറായിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഇൻഡിഗോ എയർലൈൻ അറിയിച്ചിരിക്കുന്നത്.

STORY HIGHLIGHT: air hostess accused of stealing gold