കെഎസ്ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍. ചിറയിന്‍കീഴ് സ്വദേശി സുമേഷ് , കഠിനംകുളം സ്വദേശി ജിഫിന്‍ , പാലക്കാട് സ്വദേശി അനു എന്നിവരാണ് പിടിയിലായത്. 51 ഗ്രാം എംഡിഎംഎയാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്. ബെംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് എംഡിഎംഎ കടത്താന്‍ ശ്രമിക്കുന്നതിനിടയിൽ ആറ്റിങ്ങല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷനില്‍വച്ചാണ് ഇവര്‍ പിടിയിലായത്.
STORY HIGHLIGHT: arrested for smuggling mdma