തല്ലുമാലയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകൻ ഖാലിദ് റഹ്മാൻ. പ്രേമം പോലെ തന്നെ യുവതലമുറയ്ക്കിടയിൽ വലിയ സ്വാധീനമാണ് ചിത്രം സൃഷ്ടിച്ചത്.
ആദ്യ ഭാഗം പോലെ നല്ലൊരു സബ്ജെക്ടിനായി തങ്ങൾ കാത്തിരിക്കുകയാണെന്നും അത് ഇതുവരെ ക്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഖാലിദ് റഹ്‌മാൻ പറഞ്ഞു. ‘തല്ലുമാല രണ്ടാം ഭാഗത്തെപ്പറ്റി നിരവധി റൂമറുകൾ കേൾക്കുന്നുണ്ട്. ഞാനും മുഹ്‌സിൻ പരാരിയും ആഷിക് ഉസ്മാനും രണ്ടാം ഭാഗത്തെപ്പറ്റി നിരവധി ഐഡിയകൾ ചർച്ച ചെയ്തിരുന്നു.
മുഹ്‌സിന്റെ പക്കൽ നിരവധി ഐഡിയകൾ ഉണ്ട്. തല്ലുമാല രണ്ടാം ഭാഗം വരുകയാണെങ്കിൽ അത് എന്തെങ്കിലും തരത്തിൽ വ്യത്യസ്തമായ സിനിമയായിരിക്കണം. തല്ലുമാല ഞങ്ങൾ ചെയ്തത് ഒരു വ്യത്യസ്തമായ അറ്റംപ്റ്റ് ആയിട്ടായിരുന്നു, രണ്ടാം ഭാഗവും അങ്ങനെ തന്നെ ആയിരിക്കണം. അത്തരമൊരു സബ്ജെക്ട് ഞങ്ങൾക്കിതുവരെ ക്രാക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല, ഞങ്ങളും കാത്തിരിക്കുകയാണ്’, ഖാലിദ് റഹ്‌മാൻ പറഞ്ഞു.
content highlight: Thallumala movie