താനൊരു മുസ്‌ലിം വിരോധിയല്ല. തന്നെ മുസ്‌ലിം വിരോധിയാക്കി ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കാനാണ് ലീഗിലെ ചില നേതാക്കന്മാരുടെ ശ്രമം എന്ന് മുസ്‌ലിം ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഈഴവ സമുദായത്തിന് മലപ്പുറം ജില്ലയില്‍ ഒരൊറ്റ വിദ്യാഭ്യാസ സ്ഥാപനം പോലും സ്‌കൂളോ കോളേജോ ഇല്ല. അതേസമയം, മറ്റ് സമുദായങ്ങള്‍ എത്രയുണ്ടെന്ന് നിങ്ങള്‍ ആലോചിക്കൂ. മുസ്‌ലിം സമുദായത്തിന് എയ്ഡഡ് കോളേജുകള്‍ തന്നെ 11 എണ്ണമുണ്ട്. ലീഗിലെ പ്രമുഖന്മാരായ സമ്പന്നര്‍ക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ലീഗിലെ പ്രമുഖരായ നേതാക്കന്മാരാണ് അതിന്റെ ഉടമസ്ഥര്‍. മലപ്പുറത്ത് അറബിക് കോളേജുകള്‍ ആറെണ്ണമുണ്ട്. അവിടെ അറബി മാത്രമല്ല പഠിപ്പിക്കുന്നത്. അവ എയ്ഡഡാണ്. അവയ്ക്ക് രണ്ടരയേക്കര്‍ ഭൂമി മതി. രണ്ടരയേക്കര്‍ സ്ഥലമുണ്ടെങ്കില്‍ ഒരു അറബിക് കോളേജായി. വെള്ളാപ്പള്ളി പറഞ്ഞു.
പെരിന്തല്‍മണ്ണയിലെ അണ്‍ എയ്ഡഡ് കോളേജ് ഒന്ന് എയ്ഡഡ് ആക്കി തരാന്‍ ആവശ്യപ്പെട്ടിട്ട് അവസാന കാലത്ത് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ അതിന് തയ്യാറായില്ല. താനൊരു മുസ്‌ലിം വിരോധിയല്ല. തന്നെ മുസ്‌ലിം വിരോധിയാക്കി ആടിനെ പട്ടിയാക്കി അതിനെ പേപ്പട്ടിയാക്കാനാണ് ലീഗിലെ ചില നേതാക്കന്മാരുടെ ശ്രമം ബാബ്‌റി മസ്ജിദ് തകര്‍ത്തപ്പോള്‍ എസ്എന്‍ഡിപി യോഗമല്ലേ അതിനെ ശക്തമായി എതിര്‍ത്തതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
STORY HIGHLIGHT: vellappally natesan criticises muslim league