Kerala

പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്തു – died during giving birth in a home

അസ്മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു

മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽവെച്ചുള്ള പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരേ പെരുമ്പാവൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. യുവതിയുടെ വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് കേസ്. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് വീട്ടിൽ വെച്ച് പ്രസവിച്ചതിനെ തുടർന്ന് മരിച്ചത്.

പ്രസവത്തോടെ അസ്മയുടെ ആരോ​ഗ്യസ്ഥിതി മോശമായപ്പോൾ എന്തുകൊണ്ടാണ് ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും മരണ വിവരം കൃത്യമായി വീട്ടുകാരെ അറിയിക്കാതിരുന്നതെ ന്നതെന്നാണ് വീട്ടുകാരുടെ ചോദ്യം. രാവിലെയോടെയാണ് അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലുള്ള വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി അസ്മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുകയും കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നുവെന്നു. ഇരുവരും അക്യുപങ്ചർ പഠിച്ചതിന് ശേഷമുള്ള മൂന്ന് പ്രസവങ്ങളും വീട്ടിൽവെച്ചാണ് നടത്തിയിരുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്നും ആശുപത്രിയിൽ പോകണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

STORY HIGHLIGHT: died during giving birth in a home