വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
വയോധിക താമസിക്കുന്ന വീട്ടിൽ ആരുമില്ലെന്ന് ഉറപ്പാക്കിയ പ്രതി അടുക്കള ഭാഗത്തു കൂടി അതിക്രമിച്ചു കയറി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വയോധിക നിലവിളിച്ചതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ മുൻപും ലൈംഗികാതിക്രമ കേസുകളുമുള്ളതായി പോലീസ് പറഞ്ഞു.
STORY HIGHLIGHT: sexual assualt 44 year old man arrested