കോളേജിൽ നടന്ന വിടവാങ്ങൽ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ ഇരുപതുകാരി കുഴഞ്ഞ് വീണ് മരിച്ചു. ആര്‍.ജി.ഷിന്‍ഡെ കോളേജിലെ വിദ്യാര്‍ഥിയായ വര്‍ഷ ഘരാട്ട് ആണ് മരിച്ചത്. പരിപാടിയിൽ സന്തോഷത്തോടെ പ്രസംഗിക്കുന്നതിനിടെയാണ് വർഷ കുഴഞ്ഞുവീണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞുവീണ വര്‍ഷയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.