Celebrities

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ അമ്മ അന്തരിച്ചു – jacqueline fernandez mother kim fernandez passes away

കഴിഞ്ഞ മാസമാണ് കിം ഫെർണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്

ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ അമ്മ കിം ഫെർണാണ്ടസ് അന്തരിച്ചു. പക്ഷാഘാതത്തെത്തുടർന്ന് മുംബൈയിലെ ലീലാവതി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ മാസമാണ് കിം ഫെർണാണ്ടസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

ജാക്വിലിന്റെ അമ്മ കിം മലേഷ്യൻ കനേഡിയൻ വംശജയായിരുന്നു. അച്ഛൻ എൽറോയ് ഫെർണാണ്ടസ് ശ്രീലങ്കന്‍ സ്വദേശിയാണ്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ജാക്വിലിൻ ഗുവാഹത്തിയിൽ നടന്ന ഐപിഎൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു.

STORY HIGHLIGHT: jacqueline fernandez mother kim fernandez passes away