ഛർദ്ദി അകറ്റുവാൻ ചില പ്രകൃതിദത്ത ഒറ്റമൂലികൾ നോക്കാം…
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഇത് ഒരു സുഗന്ധവ്യഞ്ജനമാണെങ്കിലും, ഓക്കാനം, ഛർദ്ദി തുടങ്ങിയ ദഹന പ്രശ്നങ്ങളെ അതിന്റെ തണുപ്പിക്കൽ ഗുണങ്ങൾ കൊണ്ട് ചികിത്സിക്കാൻ സഹായിക്കുന്നു. അങ്ങിനെ ഇത് ഛർദ്ദിക്ക് ഒരു സ്വാഭാവിക പരിഹാരമായി മാറുന്നു.
ഏലയ്ക്ക പൊടിച്ചെടുക്കുക. ഒരു കപ്പ് വെള്ളം തിളപ്പിച്ച് അതിൽ ഏലയ്ക്ക പൊടി ചേർക്കുക. ഇത് കുറച്ച് മിനിറ്റ് നേരം തിളപ്പിച്ച ശേഷം, ഒരു കപ്പിലേക്ക് ഈ പാനീയം അരിച്ചെടുത്ത് കുടിക്കാം.
അമിനോ ആസിഡുകൾ ഉൽപാദിപ്പിച്ച് ശരീരത്തിലെ പല പ്രവർത്തനങ്ങളും സുഗമമായി പ്രവർത്തിപ്പിക്കുന്നതിന് വിറ്റാമിൻ ബി 6 അത്യാവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവയും ഈ വിറ്റാമിന്റെ സഹായത്തോടെ ഉപാപചയം നടത്തുന്നു. മിക്ക ഗർഭിണികളും ആദ്യ മൂന്ന് മാസങ്ങളിൽ ഛർദ്ദിയും ഓക്കാനവും കൂടുതലായി അനുഭവിക്കുന്നു. ഇവർക്ക് ഈ ഘട്ടത്തിൽ നൽകുവാൻ നിർദ്ദേശിക്കുന്ന ഒരു സപ്ലിമെന്റാണ് വിറ്റാമിൻ ബി 6. ഇത് രാവിലെ ഉണ്ടാകുന്ന മനംപുരട്ടൽ, ഛർദ്ദി എന്നിവയിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും. നട്ട്സ്, ഉണങ്ങിയ പഴങ്ങൾ, ഏത്തപ്പഴം, അവോക്കാഡോ, പന്നിയിറച്ചി എന്നിവയാണ് വിറ്റാമിൻ ബി 6 ന്റെ മികച്ച ഉറവിടങ്ങൾ.
നിരവധി ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കുന്നതിൽ അരോമാതെറാപ്പിക്ക് വളരെ പ്രാധാന്യമുണ്ട്. ഛർദ്ദിക്ക് ഏറ്റവും നല്ലതും സുരക്ഷിതവുമായ പരിഹാരമാണിത്, പ്രത്യേകിച്ചും ഓക്കാനം, ഛർദ്ദി എന്നിവ ഗർഭധാരണവുമായി ബന്ധപ്പെട്ടതാണെങ്കിൽ. നിങ്ങൾക്ക് ഡിഫ്യൂസറിലേക്ക് അവശ്യ എണ്ണ ഒഴിച്ച്, അതിന്റെ ആവി ശ്വസിക്കാം അല്ലെങ്കിൽ ഒരു കോട്ടൺ പഞ്ഞി എടുത്ത് ആവശ്യ എണ്ണയുടെ രണ്ട് തുള്ളി അതിലേക്ക് ചേർത്ത് മണക്കാം. ഛർദ്ദിക്കണം എന്ന തോന്നൽ കുറയ്ക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം ഒരു നാരങ്ങ പകുതിയായി മുറിച്ച് അത് മണക്കുക എന്നതാണ്.
ദഹന സംബന്ധമായ പ്രശ്നങ്ങളാണ് പലരിലും ഛർദ്ദിക്ക് പ്രധാന കാരണം. നിങ്ങളുടെ ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ ഛർദ്ദിക്ക് ഒരു മികച്ച പരിഹാരമായി കഞ്ഞി വെള്ളം ഫലം ചെയ്യുന്നു. ചൂട് കഞ്ഞിവെള്ളത്തിൽ ഉപ്പിട്ട് കുടിക്കുന്നത് ഛർദ്ദി അകറ്റാൻ സഹായിക്കുന്ന മികച്ച പ്രതിവിധിയാണ്.
നിങ്ങൾക്ക് ഇനി പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സന്ദർശിക്കേണ്ടത് അത്യാവശ്യമാണ്:
* കടുത്ത തലവേദന.
* ഛർദ്ദിയിൽ രക്തത്തിന്റെ അംശം
* ഛർദ്ദിയോടൊപ്പം കടുത്ത പനിയും
* ഛർദ്ദിയോടൊപ്പം വയറിളക്കം ഉണ്ടെങ്കിൽ
* കടുത്ത ക്ഷീണം
* തളർച്ച
ഛർദ്ദിക്കാൻ വരുന്നു എന്ന തോന്നൽ പ്രശ്നകരമായ ഒരു അവസ്ഥയെ സൂചിപ്പിക്കുന്നില്ല. ചുറ്റുപാടുകളോടോ നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തോടോ അതൃപ്തി പ്രകടിപ്പിക്കുന്നതിനുള്ള നമ്മുടെ ശരീരത്തിന്റെ ഒരു മാർഗ്ഗമാണിത്. ഛർദ്ദിക്ക് പരിഹാരമായി വീട്ടുവൈദ്യങ്ങൾ ധാരാളമായി ഉള്ളതിനാൽ, നിങ്ങൾക്ക് സാധ്യമായവ നിങ്ങൾക്ക് തിരഞ്ഞെടുക്കാം, ഇത് ഛർദ്ദിക്ക് തൽക്ഷണ ആശ്വാസം കണ്ടെത്താൻ സഹായിക്കുന്നു.
ഒരാൾ തുടർച്ചയായി ഛർദ്ദിക്കുന്നുണ്ടെങ്കിൽ ഓർമിക്കേണ്ട പ്രധാന കാര്യം ആ വ്യക്തിയിൽ നിർജ്ജലീകരണം സംഭവിക്കുന്നു എന്നതാണ്. സ്ഥിരമായി ചർദ്ദി അനുഭവപ്പെടുന്നില്ലെങ്കിൽ പേടിക്കാൻ ഒന്നുമില്ല. എന്നാൽ, ഇത് നിലനിൽക്കുന്നുവെങ്കിൽ, അത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നത്തിന്റെ ലക്ഷണമാകാം.
Content Highlight: Cure vomiting