കൊല്ലത്ത് ഉത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതായി പരാതി. കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. ക്ഷേത്രത്തിന് മുന്നിൽ കാവിക്കൊടികൾ കെട്ടിയതിനെതിരെയും പരാതി. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശി കടയ്ക്കൽ പൊലീസിലും ദേവസ്വം ബോർഡിലും പരാതി നൽകി. ക്ഷേത്രത്തിലും പരിസരത്തും ആർ എസ് എസിന്റെ കൊടി തോരണങ്ങൾ കെട്ടിയിരിക്കുന്നതയും പരാതിയിൽ കാണിച്ചിട്ടുണ്ട്.
















