Recipe

കുട്ടികൾക്ക് ഇഷ്ടപ്പെടുന്നൊരു രുചി; തയാറാക്കാം മുട്ട മക്രോണി പാസ്ത| egg macroni pasta

ഒരു മുട്ട മക്രോണി പാസ്ത ഉണ്ടാക്കിയാലോ?

ചേരുവകൾ

മക്രോണി പാസ്ത – 250 ഗ്രാം

ചിക്കൻ മസാല – 3 ടീസ്പൂൺ

മുട്ട – 1

സവാള

ഉപ്പ് – ആവശ്യത്തിന്

വെളിച്ചെണ്ണ

തയാറാക്കുന്ന വിധം

∙ ഒരു പാത്രത്തിൽ വെള്ളം തിളയ്ക്കാൻ വയ്ക്കുക.

 

∙ തിളയ്ക്കുമ്പോൾ കഴുകി വച്ച പാസ്ത ഇതിലേക്ക് ഇടുക.

 

∙ 2 മിനിറ്റിനു ശേഷം ചിക്കൻ മസാല, സവാള ചെറുതായി അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് 10 മിനിറ്റ് അടച്ചു വയ്ക്കുക.

 

∙ 10 മിനിറ്റ് കഴിയുമ്പോൾ പാസ്ത നന്നായി വെന്തോ എന്ന് നോക്കുക. അതിലെ വെള്ളം നന്നായി പറ്റിക്കുക.

 

∙ വെള്ളം നന്നായി പോയതിനു ശേഷം നടുഭാഗം ഒന്ന് മാറ്റി കൊടുത്തിട്ട് കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക.

 

∙ ഒന്നോ രണ്ടോ മുട്ട അതിൽ പൊട്ടിച്ചൊടിക്കുക. നന്നായിട്ട് ഇളക്കുക

 

∙ ശേഷം സ്വാദിഷ്ടമായ മുട്ട മക്രോണി പാസ്ത പ്ലേറ്റിലേക്ക് മാറ്റാവുന്നതാണ്.

Content Highlight: egg macroni pasta