മലയാളികളുടെ പ്രിയ പലഹാരങ്ങളിൽ ഒന്നാണ് സുഖിയൻ. സുഖിയൻ കഴിക്കാത്തവയരായി ആരും തന്നെ ഉണ്ടാവില്ല. തയ്യാറാക്കി നൽകാം കുട്ടികൾക്ക് നാലുമണിക്ക് ഈ കിടിലൻ പലഹാരം
ചേരുവകൾ
- ചെറുപയർ – 2 കപ്പ്
- ശർക്കര – 1 1/2 കപ്പ്
- തേങ്ങ – 1/2 കപ്പ്
- ഏലക്ക പൊടി – ഒരു നുള്ള്
- മൈദ – 1 കപ്പ്
- മഞ്ഞള്‍ പൊടി – 1 നുള്ള്
- വെള്ളം – 2 1/2 കപ്പ്
- വെളിച്ചെണ്ണ – 3 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നെയ്യ് – ഒരു സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചെറുപയർ കുറച്ചു ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പൊടി എന്നിവ ചേർത്ത് 2 കപ്പ് വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക. ശേഷം ശർക്കര 1/4 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കുക.ഇനി ഒരു പാനിൽ ഒരു സ്പൂണ്‍ നെയ്യ് ഒഴിച്ച് അതിലേക്ക് വേവിച്ച ചെറുപയർ, തേങ്ങ ചിരവിയത്, ഏലക്ക പൊടിച്ചത്, ശർക്കര പാനി എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. വെള്ളത്തിന്റെ അംശം മുഴുവൻ പോയി പാനിൽ നിന്ന് വിട്ടു വരുന്ന പാകത്തിന് എടുക്കുക. തണുക്കുമ്പോൾ ഇത് ചെറിയ ഉരുള ആക്കി വെക്കുക.
മൈദാ, 1/4 കപ്പ് വെള്ളം, കുറച്ചു ഉപ്പ് അല്പം മഞ്ഞൾപൊടി എന്നിവ മിക്സ് ചെയ്തു ബാറ്റെർ തയ്യാറാക്കുക. ശേഷം ഒരു പാനിൽ ആവശ്യത്തിനു എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തയ്യാറാക്കി വച്ച ചെറുപയർ ഉരുളകൾ ബാറ്റെറിൽ മുക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക. സുഖിയൻ തയ്യാർ.
STORY HIGHLIGHT: Sukhiyan recipe