Kerala

ഫ്ലാറ്റിൽ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

ഐടി സ്ഥാപനത്തിലെ ജീവനക്കാരനെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദ്ദമെന്ന് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ കഞ്ഞിക്കുഴി മുട്ടമ്പലം സ്‌കൈലൈൻ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.

പൊലീസ് എത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവ് മാനസിക സമ്മർദം നേരിട്ടിരുന്നതായി അറിയുന്നത്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ജോലി സംബന്ധമായ മാനസിക സമ്മർദം യുവാവ് അനുഭവിച്ചിരുന്നതായാണ് കണ്ടെത്തൽ. മാതാപിതാക്കളും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മരിക്കുന്നതിന് മുൻപ് മാതാവിന് ഒരു വിഡിയോ സന്ദേശം അയച്ചിരുന്നതായും സൂചനയുണ്ട്. ഡിസംബറിലാണ് കാക്കനാടുള്ള കമ്പനിയിൽ ജോലിക്ക് കയറുന്നത്. അന്ന് മുതൽ വലിയ ജോലി ഭാരം ഉണ്ടായിരുന്നതായി ബന്ധുക്കളോട് യുവാവ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നി​ഗമനം.

Latest News