വീട്ടിൽ പ്രസവിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ വിമർശനവുമായി സംവിധായകൻ എം എ നിഷാദ്. ഫേസ്ബുക്കിലൂടെയാണ് വിമർശനം. മരിച്ച യുവതിയുടെ ഭർത്താവിന്റെ ചിത്രം അടക്കം പങ്കുവെച്ച് കൊണ്ടാണ് എം എ നിഷാദിന്റെ വിമർശം. ഇതുപോലുള്ള അന്ധവിശ്വാസങ്ങളുമായി നിങ്ങളുടെ ജീവിതം തകർക്കാൻ വരുന്നവരോട് ” പോടാ പുല്ലെ” എന്ന് പറയാനുള്ള ആർജജവവും തൻ്റേടവും കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം എ നിഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഇവനാണ് ആ ഭർത്താവ്,
മതപ്രഭാഷണം, മന്ത്രവാദ ചികിത്സ, അന്ധവിശ്വാസം ഇതൊക്കെയാണ് പ്രധാന ഹോബി,
നാട്ടുകാർക്ക് ഇൽമ് പഠിപ്പിക്കാൻ സ്വാന്തമായി യൂട്യൂബ് ചാനലൊക്കെയുണ്ട്, അതിൽ നിന്ന് നല്ല വരുമാനവും കിട്ടുന്നുണ്ട്,
ബെൻസ് കാറിലാണ് നടത്തം, ആയിക്കോട്ടെ, പരാതി ഒന്നുമില്ല, ബെൻസിലോ റോൾസ് റോയിസിലോ നടക്കട്ടെ, പക്ഷെ..
സ്വന്തം ഭാര്യയുടെ ഡെലിവറിക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ മാത്രം ബുദ്ധി വളർന്നില്ല, നാട്ടുകാർക്ക് ബുദ്ധിയും ഇൽമും പറഞ്ഞ് കൊടുക്കുന്നവന്,
ഇയാൾ ഒരു ഉദാഹരണം മാത്രമാണ്, തപ്പിയാൽ ഇതുപോലുള്ള അന്ധവിശ്വാസവും പേറി നടക്കുന്ന, അത് കച്ചവടമാക്കുന്ന മുസ്ല്യാക്കൻമാരെയും, അത് വിശ്വസിച്ച് സ്വയം നാശത്തിലേക്ക് കാലെടുത്ത് വെക്കുന്നവരെയും കാണാം,
പെൺക്കുട്ടികളോടാണ്,
ഇതുപോലുള്ള അന്ധവിശ്വാസങ്ങളുമായി നിങ്ങളുടെ ജീവിതം തകർക്കാൻ വരുന്നവരോട് ” പോടാ പുല്ലെ” എന്ന് പറയാനുള്ള ആർജജവവും തൻ്റേടവും നിങ്ങൾ കാണിക്കണം,
ഒരു അന്ധവിശ്വാസിയുടെയും മന്ത്രവാദിയുടെയും മുന്നിൽ എരിഞ്ഞടങ്ങാനുള്ളതല്ല നിങ്ങളുടെ ജീവിതം :….!!
https://www.facebook.com/share/p/1BG2cJJ1wm/?mibextid=wwXIfr