മേയാൻ വിട്ട ഗർഭിണി പശു സെപ്റ്റിക് ടാങ്കിൽ വീണു. നേമം ശാന്തിവിള സ്വദേശി വേലപ്പന്‍റെ പശുവാണ് സമീപത്തെ സെപ്റ്റിക് ടാങ്കിനുള്ളിലേക്ക് വീണത്. 25 അടിയോളം താഴ്ചയുള്ള ടാങ്കിൽ നിന്നും കയറാനാകാതെ അവശനിലയിൽ കാണപ്പെട്ട പശുവിനെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപെടുത്തിയത്.
ഇന്നലെയായിരുന്നു സംഭവം. അടുത്ത പുരയിടത്തിൽ രാവിലെ മേയാനായി നിർത്തിയിരുന്ന പശുവിനെ കാണാതായതോടെ വേലപ്പൻ പരിസരം മുഴുവൻ അരിച്ചുപെറുക്കി. അതിനിടെയാണ് സെപ്റ്റിക് ടാങ്കിനുള്ളിൽ നിന്നും പശുവിന്റെ കരച്ചിൽ കേട്ടത്.