Kerala

മോഷ്ടിച്ച ബൈക്കുകളുമായി യുവാക്കള്‍ പൊലീസ് പിടിയില്‍

വാഹന പരിശോധനയില്‍ മോഷ്ടിച്ച ബൈക്കുകളുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. വയനാട് കല്‍പറ്റ പിണങ്ങോട് സ്വദേശികളായ അമൃത നിവാസില്‍ അഭിഷേക്, പറപ്പാടന്‍ അജ്‌നാസ്, ചുണ്ടയില്‍ സ്വദേശി മോതിരോട്ട് ഫസല്‍ എന്നിവരെയാണ് പിടിയിലായത്.

ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകള്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൂന്ന് പേരും പിടിയിലായത്. രണ്ട് ബൈക്കുകളിലായാണ് മൂന്ന് പേരും സഞ്ചരിച്ചിരുന്നത്.