Kerala

വിവാഹ മോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

വിവാഹ മോചിതയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. അഴിക്കോട് സ്വദേശി കൂട്ടിക്കൽ വീട്ടിൽ സുജേഷ് (47) ആണ് പിടിയിലായത്. യുവതി വിവാഹ മോചിതയായതിനു ശേഷം സുജേഷ് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്.

2024 ഓഗസ്റ്റിൽ പ്രതി താമസിച്ച് വന്നിരുന്ന എറിയാട് ഉള്ള വാടക വീട്ടിലും 2024 നവംബറിൽ ചെറായിയിൽ വെച്ചും പീഡിപ്പിച്ചെന്നാണ് പരാതി. യുവതി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Latest News