കുട്ടികൾക്ക് ഒരു കിടിലന്‍ ഷേക്ക് ട്രെെ ചെയ്താലോ ? നല്ല മധുരമൂറുന്ന ആപ്പില്‍ മില്‍ക്ക് ഷേക്ക് കിടിലന്‍ രുചിയില്‍ തയ്യാറാക്കുന്നത് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാം എന്ന് നോക്കിയാലോ
ചേരുവകൾ
- ആപ്പിള്‍ – 1
- ബദാം – 10 എണ്ണം ( തൊലികളഞ്ഞത് )
- ഈന്തപ്പഴം – 5 എണ്ണം
- തണുത്ത പാല്‍ – 1 കപ്പ്
- ഐസ് ക്യൂബ്‌സ്
- പഞ്ചസാര
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിലേക്കു തൊലിചെത്തി കഷ്ണങ്ങള്‍ ആക്കിയ ആപ്പിള്‍, ബദാം, ഈന്തപ്പഴം, പഞ്ചസാര കുറച്ചു പാല്‍ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ശേഷം പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ആപ്പിള്‍ മില്‍ക്ക് ഷേക്ക് റെഡി.
STORY HIGHLIGHT: apple milk shake