India

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വെറുതെ വിട്ട് കോടതി

തെളിവുകളുടെ അഭാവത്തിൽ പതിനേഴ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേരെ വെറുതെ വിട്ട് കോടതി. ഇതിനൊപ്പം സംഭവത്തിൽ വീട്ടിൽ അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കേസുകൾ ചുമത്തപ്പെട്ട രണ്ട് സ്ത്രീകളെയും കോടതി വെറുതെ വിട്ടു.

കുറ്റാരോപിതരും പെൺകുട്ടിയുടെ കുടുംബവുമായി തർക്കങ്ങൾ ഉണ്ടായിരുന്നതായും ഇതിന്റെ വൈരാഗ്യത്തിൽ വ്യാജ പരാതി നൽകുകയുമായിരുന്നു എന്നുമാണ് കോടതിയുടെ കണ്ടെത്തൽ. അക്രമം നടത്തിയതിന് ദൃക്സാക്ഷികളൊന്നുമില്ല.

കുറ്റാരോപിതർക്കെതിരെ പീഡനത്തിനിരയായി എന്ന് പറയുന്ന പെൺകുട്ടിയും മൊഴി നൽകിയിട്ടില്ല. തന്റെ അനുവാദമില്ലാതെ ഒരു സന്നദ്ധ പ്രവർത്തക പരാതി എഴുതി തയാറാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ മൊഴി.

കുറ്റാരോപിതരും പരാതിക്കാരും കൂട്ടു കുടുംബത്തിലെ അംഗങ്ങളും ഒരേ വീട്ടിൽ താമസിക്കുന്നവരുമാണെന്നും ഇവർ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായും കോടതി പറഞ്ഞു. അന്വേഷണത്തിൽ താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണം പെൺകുട്ടി നിഷേധിച്ചു.