ചോറിൻ്റെ കൂടെ ചമ്മന്തി കഴിക്കാൻ ഇഷ്ടമല്ലാത്തവരാതായി ആരും തന്നെ ഉണ്ടാകില്ല. മറ്റ് കറിയുണ്ടാക്കാൻ സമയമില്ലാത്തപ്പോൾ വേഗം തയ്യാറാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്. സോഷ്യൽ മീഡിയ റീൽസിലടക്കം വൈറലാണ് ഈ പപ്പട ചമ്മന്തി.
ചേരുവകൾ
- പപ്പടം – 4 എണ്ണം (വറുത്തത്)
- തേങ്ങ – ഒന്നര മുറി
- ചുവന്നുള്ളി – 10 എണ്ണം
- ഇഞ്ചി – 2 സ്പൂൺ
- മുളകുപൊടി – 2 സ്പൂൺ
- പുളി – ഒരെണ്ണം
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ചു ചൂടാക്കി പപ്പടം വറുത്തെടുക്കുക. വറുത്തെടുത്ത പപ്പടവും, എരിവിനനുസരിച്ച് വറ്റൽമുളകും,നാലോ അഞ്ചോ ചുവന്നുള്ളിയും, വാളംപുളിയും, കറിവേപ്പിലയും അരയ്ക്കുക. ഇനി ഇതിലേയ്ക്ക് അൽപ്പം തേങ്ങ ചിരകിയതും, മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു വെളിച്ചെണ്ണയും ചേർത്ത് വെള്ളം ചേർക്കാതെ അരച്ച് എടുക്കുക. പപ്പട ചമ്മന്തി റെഡി.
STORY HIGHLIGHT: pappada chammanthi