Recipe

10 മിനിറ്റ് കൊണ്ട് തട്ടുകട സ്റ്റൈൽ മുട്ട ബജി വീട്ടിൽ തയാറാക്കിയാലോ – egg bajji

വെെകുന്നേരം നാല് മണി പലഹാരമായി കഴിക്കാവുന്ന ഒന്നാണ് മുട്ട ബജി. അതും തട്ടുകടയിൽ കിട്ടുന്ന മുട്ട ബജിക്ക് ഒരു പ്രത്യേക രുചിയാണല്ലേ. അതേ രുചിയിൽ മുട്ട ബജി എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയെടുക്കാം.

ചേരുവകൾ

  • പുഴുങ്ങിയ മുട്ട – രണ്ടായി മുറിച്ചത്
  • കടലമാവ് – 1 കപ്പ്
  • മുളകുപൊടി – ഒരു ടീ സ്പൂണ്‍
  • ബേക്കിങ് സോഡ – ഒരു നുള്ള്
  • കായം – ഒരു നുള്ള്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ കടലമാവ്, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ്, കായം, എന്നിവ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കുഴക്കുക. ശേഷം മുറിച്ചുവച്ചിരിക്കുന്ന മുട്ട ഒരോ കഷ്ണമായി ഈ മാവില്‍ മുക്കിയെടുക്കുക. ശേഷം എണ്ണയില്‍ വറുത്തെടുക്കുക.

STORY HIGHLIGHT: egg bajji