സുരേഷ് ഗോപിയെ വേദിയില്‍ അനുകരിച്ച് വീഡിയോ വൈറലാവുകയും അതേസമയം പുലിവാലുപിടിക്കുകയും ചെയ്ത് ടിനി ടോം. ഒരു ഉദ്ഘാടനപരിപാടിയില്‍ അവതരിപ്പിച്ച മിമിക്രിയുടെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളായി പ്രചരിക്കുകയായിരുന്നു. ഒടുവില്‍ വിശദീകരണവുമായി താരം നേരിട്ടെത്തി. താന്‍ പങ്കെടുത്ത ചടങ്ങിന്റെ വീഡിയോ പൂര്‍ണരൂപത്തില്‍ പുറത്തുവിടുകയും ചെയ്തു ടിനി ടോം.
ജബല്‍പുര്‍ വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന സുരേഷ് ഗോപിയെയാണ് ഒരു ഉദ്ഘാടനച്ചടങ്ങില്‍ ടിനി ടോം അവതരിപ്പിച്ചത്. തൃശ്ശൂരിനെക്കുറിച്ചുള്ള സുരേഷ് ഗോപിയുടെ ഒരു പ്രസംഗവും ടിനി ഇതിനൊപ്പം അവതരിപ്പിച്ചിരുന്നു. ഈ ഭാഗം മാത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ രൂപത്തില്‍ പ്രചരിക്കുകയായിരുന്നു.
ഉദ്ഘാടനച്ചടങ്ങില്‍വെച്ച് തന്നെക്കൊണ്ട് നിര്‍ബന്ധപൂര്‍വം സുരേഷ് ഗോപിയെ അനുകരിപ്പിക്കുകയായിരുന്നെന്ന് ടിനി ടോം വ്യക്തമാക്കി. അത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീര്‍ക്കരുത്. സുരേഷ് ഗോപി തനിക്ക് എന്നും എപ്പോഴും സഹോദര തുല്യനാണെന്നും ചടങ്ങിന്റെ വീഡിയോയുടെ പൂര്‍ണരൂപം പുറത്തുവിട്ടുകൊണ്ട് ടിനി ടോം കുറിച്ചു.
content highlight: Tiny Tom