കണ്ണൂരിൽ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്സ് ബോർഡുകൾ. ആർ.വി മെട്ട, കാക്കോത്ത് മേഖലയിലാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.”റെഡ് യങ്” എന്ന കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. തൂണിലും “തുരുമ്പിലും ദൈവമുണ്ടെന്ന് പറയുന്നതുപോലെ ഈ മണ്ണിലും ജനമനസിലും എന്നെന്നും നിറഞ്ഞുനില്‍ക്കും ഈ സഖാവ്” എന്നാണ് വാചകം.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ്ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.പി.ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യഹമുണ്ടായിരുന്നു.എന്നാൽ കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും ഉള്‍പ്പെടുത്താത്തതിലെ പ്രതിഷേധമായാണ് ഈ ഫ്ലക്സ് സ്ഥാപിച്ചതെന്നാണ് സൂചന. അതേസമയം,വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങൾ സിപിഎം വിലക്കിയിരുന്നു.