വൈകീട്ട് ചായക്കൊപ്പം കഴിക്കാൻ ഒരു നാടൻ പലഹാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഉണ്ടംപൊരി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ശർക്കരയും വെള്ളവും ഒഴിച്ച് ചൂടാക്കി ഉരുക്കി ശർക്കരപ്പാനി ഉണ്ടാക്കുക. തണുക്കുമ്പോൾ അരിച്ചു മാറ്റി വെക്കുക. ശേഷം പാനിൽ നെയ്യ് ചൂടാക്കി തേങ്ങാകൊത്തുകൾ വറുത്ത് എടുത്ത് മാറ്റി വെയ്ക്കുക. ഒരു പാത്രത്തിൽ ഗോതമ്പു മാവ്, അരിപ്പൊടി, സോഡാപൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് പഴം നന്നായി ഉടച്ചതും വറുത്ത തേങ്ങാ കൊത്തുകളും ചേർത്ത് ആവശ്യത്തിന് ശർക്കരപ്പാനിയും ചേർത്ത് കുഴച്ചെടുക്കുക. മാവ് നന്നായി കുഴമ്പു രൂപത്തിലായാൽ ഒരു മണിക്കൂർ മാവ് സോഫ്റ്റാകാനായി മാറ്റിവെയ്ക്കുക. ശേഷം പാനിൽ എണ്ണ ചൂടാക്കി മാവ് ചെറിയ ബോളുകളാക്കി എണ്ണയിൽ ഇട്ട് വേവിച്ചു മൊരിച്ചൊടുക്കുക. ചെറിയ തീയിൽ പാകം ചെയ്താൽ മാവ് നന്നായി വേവുന്നതാണ്.