Sports

ഐപിഎൽ; മുംബൈ ഇന്ത്യൻസിന് ഇന്ന് നിർണ്ണായകം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇന്ന് നേരിടും

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും ഇന്ന് നേരിടും.മുംബൈയിലെ വാംഖ‍ഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം .നാല് കളിയിൽ മൂന്നിലും തോറ്റ മുംബൈ ഇന്ത്യൻസിന് അത്ര എളുപ്പമാകില്ല കാര്യങ്ങൾ.എന്നാൽ കടമ്പകൾ ഏറെയുണ്ട്
ബാറ്റർമാരുടെ മങ്ങിയ ഫോമാണ് പ്രധാന പ്രശ്നം.ലക്നൗവിനെതിരായ മത്സരത്തിൽ ബാറ്റിംഗിനിടെ തിലക് വർമ്മയെ പിൻവലിച്ച കോച്ച് മഹേല ജയവർധനെയുടെ തീരുമാനത്തിൽ സൂര്യകുമാർ യാദവ് ഉൾപ്പടെയുളളവർ അതൃപ്തരാണെന്നാണ് പുറത്ത്വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതേസമയം പരിക്കുമാറിയ രോഹിത് ശർമ്മ ടീമിലേക്ക് തിരിച്ചെത്തിയേക്കും. സീസണില്‍ ഇതുവരെ കളിച്ച മൂന്ന് കളികളില്‍ നിന്ന് 21 റണ്‍സാണ് രോഹിത് ഇതുവരെ നേടിയത്. നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ ഓൾ റൗണ്ട് മികവിലും ട്രെന്‍റ് ബോൾട്ടിന്‍റെയും മിച്ചൽ സാന്‍റ്നറുടേയും കൃത്യതയിലുമാണ് പ്രതീക്ഷ.ജസ്പ്രീത് ബുമ്ര ബൗളിംഗ് നിരയില്‍ തിരിച്ചെത്തിയേക്കുമെന്നതും ആശ്വസത്തിനുള്ള വക നൽകുന്നു.