Food

ഒരു കിടിലൻ ബീറ്റ്റൂട്ട് ദോശയുടെ റെസിപ്പി നോക്കാം

ഒരു കിടിലൻ ബീറ്റ്റൂട്ട് ദോശയുടെ റെസിപ്പി നോക്കാം. വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി.

ആവശ്യമായ ചേരുവകൾ

  • ബീറ്റ്റൂട്ട്- 2
  • പനീർ- 1 കപ്പ്
  • സവാള- 1
  • തക്കാളി- 1
  • പച്ചമുളക്- 2
  • റവ- 1 കപ്പ്
  • കറിവേപ്പില- 4
  • ഉപ്പ്- ആവശ്യത്തിന്
  • വെള്ളം- 1 കപ്പ്
  • തൈര്- 1 കപ്പ്
  • മല്ലിയില- 2 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
  • കടുക്- 1 ടീസ്പൂൺ
  • നെയ്യ്- ആവശ്യത്തിന്
  • ബേക്കിങ് സോഡ- 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

ബീറ്റ്റൂട്ട് നന്നായി കഴുകി തൊലി കളഞ്ഞ് അരച്ചെടുക്കാം. റവയിലേയ്ക്ക് ബീറ്റ്റൂട്ട് അരച്ചതും, തൈരും ചേർത്ത് ഇളക്കി യോജിപ്പിക്കാം. ഇത് ഒരു മണിക്കൂർ മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കിയ ശേഷം അതിലേയ്ക്ക് എണ്ണ ഒഴിക്കാം, ശേഷം കടുക് ചേർത്ത് പൊട്ടിക്കാം. ശേഷം കറിവേപ്പിലയും, പച്ചമുളകും ചേർത്തു വഴറ്റാം. ഇതിലേയ്ക്ക് ചെറുതായി അരിഞ്ഞ തക്കാളിയും സവാളയും ചേർത്തു വഴറ്റാം.

പച്ചക്കറികൾ വെന്തതിന് ശേഷം പനീർ ഉടച്ചതും ചേർത്തിളക്കി യോജിപ്പിച്ച് അടുപ്പണയ്ക്കാം. മാറ്റി വെച്ചിരിക്കുന്ന മാവിലേയ്ക്ക് അൽപം ഉപ്പും ബേക്കിങ് സോഡയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാക്കി അതിലേയ്ക്ക് മാവ് ഒഴിച്ച് കട്ടിയില്ലാതെ പരത്താം. മാവ് വെന്ത് കഴിയുമ്പോൾ വേവിച്ചെടുത്ത പനീർ മിക്സ് അതിനുള്ളിൽ വെച്ചു മടക്കാം. ശേഷം ചൂടോടെ കഴിച്ചു നോക്കൂ.