ഇന്നൊരു വെറൈറ്റി ഡിഷ് ഉണ്ടാക്കിയാലോ? കിടിലൻ സ്വാദിൽ തയ്യാറാക്കാവുന്ന അറബിക് കബ്‌സയുടെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കുക്കറിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം കറുവപ്പട്ട, ഏലയ്ക്ക തുടങ്ങിയ മുഴുവൻ മസാലകൾ ചേർത്ത് വഴറ്റിയ, ശേഷം അതിലേക്ക് ക്യാരറ്റും സവാളയും ചേർത്ത് ഒന്ന് വഴറ്റിയെടുക്കുക. ശേഷം പൊടികളെല്ലാം ചേർത്ത് വഴറ്റി അതിലേക്ക് തക്കാളി അരച്ചതും ചേർത്ത് ചിക്കൻ സ്റ്റോക്ക് ക്യൂബും ചേർത്ത് നന്നായി ഒന്നുകൂടി വഴറ്റുക. ചിക്കനും ആവശ്യത്തിന് ഉപ്പും കാൽകപ്പ് വെള്ളവും ഓറഞ്ച് ജ്യൂസും ഒഴിച്ച് അടച്ച് വെച്ച് 15 മിനിറ്റ് ചെറിയ തീയിൽ വേവിച്ചെടുക്കുക.
ചിക്കൻ വെന്ത ശേഷം അത് മറ്റൊരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് ചിക്കൻ ചേർത്ത് പകുതി സ്റ്റോക്ക് കൂടി ചേർത്ത് ഫ്രൈ ആക്കി എടുക്കുക. ബാക്കിയുള്ള സ്റ്റോക്ക് വാട്ടർ അളന്നതിന് ശേഷം ബാക്കി വെള്ളവും ചേർത്ത് (4 കപ്പ് മൊത്തം) തിളപ്പിക്കുക. വെള്ളം തിളച്ച് കഴിയുമ്പോൾ അതിലേക്ക് രണ്ട് കപ്പ് കഴുകി അരിച്ച് വെച്ചിരിക്കുന്ന ബസുമതി റൈസ് കുക്കറിലേക്ക് ഇട്ട് അടച്ചുവെച്ച് ഒരു വിസിൽ വരുന്നതിന് തൊട്ടു മുൻപായി ഓഫ് ചെയ്യുക.
ശേഷം 10 മിനിറ്റ് കഴിയുമ്പോൾ ആവി കളഞ്ഞ് തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് റൈസ് മാറ്റുക. അതിലേക്ക് ഉണക്കമുന്തിരി കശുവണ്ടി തുടങ്ങിയവ നെയ്യിൽ വറുത്ത് നെയ്യോടുകൂടി തന്നെ ചേർത്ത് കൊടുക്കുക. ഫ്രൈ ചെയ്ത ചിക്കനും ചേർത്ത് സെർവ് ചെയ്യാം.