നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാനഘട്ടത്തിലാണെന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത് . ഇതേ ആവശ്യം ഉന്നയിച്ച് മുൻപ് നടൻ ദിലീപ് സിംഗിൾ ബെഞ്ചിനെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു. തുർന്ന്നാലുവർഷം മുമ്പാണ് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ ഹർജിയാണ് കോടതി തള്ളിയത്. കേസിലെ 8-ാം പ്രതിയാണ് ദിലീപ്.
സുതാര്യവും പക്ഷപാതരഹിതവുമായി അന്വേഷണം നടക്കാൻ സിബിഐ അന്വേഷണം വേണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം.നിലവിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. വിചാരണ വൈകിപ്പിക്കാനാണ് ഹർജിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം