എന്നും തയ്യാറാക്കുന്ന ഇഡ്ഡലിയിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു ഇഡ്ഡലി തയ്യാറാക്കിയാലോ? റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- എണ്ണ
- കടുക്
- കായം
- മഞ്ഞൾപ്പൊടി
- മുളകുപൊടി
- തക്കാളി
- പച്ചമുളക്
- ഇഞ്ചി
- ഉരുളക്കിഴങ്ങ്
- പഞ്ചസാര
- നാരങ്ങ നീര്
- മല്ലിയില
- ഉപ്പ്
- വെണ്ണ
- ദോശ മാവ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വെച്ച് ഒരു ടേബിൾസ്പൂൺ എണ്ണ ഒഴിച്ചു ചൂടാക്കാം. അതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കാം. ഒപ്പം കായം ചേർത്തിളക്കി അൽപ്പ സമയം വേവിക്കുക. അൽപ്പം മഞ്ഞൾപ്പൊടിയും, എരിവിനനുസരിച്ച് മുളകുപൊടിയും ചേർത്ത് മുപ്പത് സെക്കൻഡ് വീണ്ടും ഇളക്കാം. കഴുകി തൊലി കളഞ്ഞ് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേർത്തിളക്കി യോജിപ്പിക്കാം.
രണ്ട് മുതൽ മൂന്ന് മിനിറ്റ് വരെ വേവിക്കാം. ഒരു ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ നാരങ്ങാ നീരും ചേർത്തിളക്കി അടുപ്പണയ്ക്കാം. ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വെച്ച് എണ്ണയോ വെണ്ണയോ പുരട്ടി അൽപ്പം ദോശ മാവ് ഒഴിക്കാം. അതിനുള്ളിൽ വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് ചേർത്ത് മുകളിൽ കുറച്ച് മാവ് കൂടി ഒഴിക്കാം. ഇരുവശങ്ങളും വേവിക്കുക. ശേഷം ചൂടോടെ ചമ്മന്തിയോടൊപ്പം കഴിച്ച് നോക്കൂ.